ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായ മുതിർന്ന പൗരൻമാർ, അംഗപരിമിതര്‍ എന്നിവര്‍ക്കായുളള പോളിങ്ങ് പ്രക്രിയകള്‍ക്കായി പോളിങ്ങ് ഉദ്യോഗസ്ഥരെ അനുഗമിക്കുന്ന ബി.എല്‍.ഒ ജീവനക്കാര്‍ക്ക് ജോലി ചെയ്ത ദിവസങ്ങളില്‍ അവധി അനുവദിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍