ലോക്സഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടിന് 12-ഡി ഫോറത്തിൽ അപേക്ഷ സമര്‍പ്പിച്ച അവശ്യ സര്‍വീസ് വിഭാഗത്തിലെ വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തിയതികളില്‍ വോട്ട് ചെയ്യാം. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ എസ്.കെ.എം.ജെ ഹൈസ്‌കൂളിലാണ് വോട്ടിങ് സെന്റര്‍ ക്രമീകരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിൽ മിനി സിവില്‍ സ്റ്റേഷനിലും മാനന്തവാടി നിയോജക മണ്ഡലത്തില്‍ സബ് കളക്ടര്‍ ഓഫീസിലുമാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപത് മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ