കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ വിവിധ ബൂത്തുകളിൽ വീടുകൾ കയറി ഇലക്ഷൻ പ്രചരണത്തിന് കൽപ്പറ്റ മണ്ഡലത്തിൽ തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വക്കറ്റ് വിദ്യ ബാലകൃഷ്ണൻ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ബി ബബിൻരാജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, ബ്ലോക്ക് സെക്രട്ടറി പ്രതാപ് കൽപ്പറ്റ, കെ എസ് യൂ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്,റോഷൻ, ഷൈജൽ ബൈപ്പാസ്, ഷനൂബ് എം വി, അരുൺ ചുഴലി തുടങ്ങിയവർ നേതൃത്വം നൽകി

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം