ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സോഷ്യല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വോട്ടറിവ്’ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ഏപ്രില്‍ 25 വരെ പങ്കെടുക്കാം. പൊതുജനങ്ങളെ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന് ഭാഗമാക്കുക, വോട്ടര്‍മാരെ നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സന്നദ്ധരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. https://forms.gle/btVsKW3c9bhXbcHq9 ഗൂഗിള്‍ ഫോമിലും https://whatsapp.com/channel/0029Va4qfwI89inYbKT4vK1G ലിങ്കിലും ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് സൗകര്യപ്രദമായ സമയത്ത് ‘വോട്ടറിവി’ന്റെ ഭാഗമാകാം. വിജയികള്‍ക്ക് സമ്മാനങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുമോദനപത്രവും നല്‍കും.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







