മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ ചതുര്‍ദിന സഹവാസ ക്യാമ്പ് -തമ്പ്-2024- മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര് സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ടോമി കെ. ഔസേഫ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഷെല്‍മി ഫിലിപ്, ജെക്സ് സെക്രട്ടറി കെ.ജെ. ജോണ്സണ്, സ്റ്റാഫ് സെക്രട്ടറി കെ.എസ്.ബിന്‍ഷ, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ കെ.എസ്.അന്‍സിയ, ആശാ വി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. നാസ മീഡിയ റിസോഴ്സ് മെമ്പര്‍ അബ്ദുള്‍ ഗഫൂര്‍, വിജയഭേരി മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. സലീം എന്നിവര്‍ ക്ലാസെടുത്തു. ചൂട്ട് നാടന്‍പാട്ട് ഗവേഷണ കേന്ദ്രത്തിലെ ലജീഷ് നാടന്‍പാട്ട് അവതരിപ്പിച്ചു. മഞ്ചേരി എന്‍എസ്എസ് കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. സന്തോഷ് വള്ളിക്കാട് നാടകക്കളരി അവതരിപ്പിച്ചു. ക്യാമ്പ് ഏപ്രില്‍ 21 ന് സമാപിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







