കൽപ്പറ്റ: :കൽപ്പറ്റ കൈനാട്ടിയിൽ പിക്കപ്പ് വാനിൽ ലോറിയിടിച്ച്
ഒരാൾ മരണപ്പെട്ടു. അഞ്ചുകുന്ന് കുണ്ടാല നാസർ-നസീമ ദമ്പതി കളുടെ മകൻ സജീർ (31) ആണ് മരണപ്പെട്ടത്. വെള്ളമുണ്ടയിൽ പ്രവർത്തിച്ചു വരുന്ന പി.കെ.കെ ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയുടെ പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്നു സജീർ. തൊട്ടടുത്ത ബേക്ക റിയിൽ സാധനം ഇറക്കാനായി ശ്രമിക്കവെ പിക്കപ്പിൽ ലോറി വന്നിടി ക്കുകയും പുറത്തേക്ക് തെറിച്ചുവീണ സജീർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.