മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ ലോവർ പ്രൈമറി സ്കൂളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തി. 78.3 ശതമാനം പോളിങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷൻമാരും 426 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. പ്രദേശത്തെ വോട്ടർമാരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണ് ബൂത്തിൽ രേഖപ്പെടുത്തിയ കനത്ത പോളിങെന്ന് ബൂത്ത് ലെവൽ ഓഫീസർ അറിയിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







