കൽപ്പറ്റ: :കൽപ്പറ്റ കൈനാട്ടിയിൽ പിക്കപ്പ് വാനിൽ ലോറിയിടിച്ച്
ഒരാൾ മരണപ്പെട്ടു. അഞ്ചുകുന്ന് കുണ്ടാല നാസർ-നസീമ ദമ്പതി കളുടെ മകൻ സജീർ (31) ആണ് മരണപ്പെട്ടത്. വെള്ളമുണ്ടയിൽ പ്രവർത്തിച്ചു വരുന്ന പി.കെ.കെ ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയുടെ പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്നു സജീർ. തൊട്ടടുത്ത ബേക്ക റിയിൽ സാധനം ഇറക്കാനായി ശ്രമിക്കവെ പിക്കപ്പിൽ ലോറി വന്നിടി ക്കുകയും പുറത്തേക്ക് തെറിച്ചുവീണ സജീർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്







