വോട്ടിനായി കാടിറങ്ങി;പരപ്പന്‍പാറ കോളനിക്കാർ സമ്മതിദാനാവകാശം വിനിയോഗിച്ചു

മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ ചോലനായ്ക്ക കോളനിവാസികള്‍
കൂട്ടത്തോടെയാണ് ചിത്രഗിരി ഗവ.എല്‍.പി സ്‌കൂളില്‍ 185-ാം നമ്പര്‍ ബൂത്തില്‍വോട്ട് ചെയ്യാനെത്തിയത്.നേരം ഇരുട്ടുംമുമ്പേ തിരികെ വീടണയാന്‍ കൈകുഞ്ഞുങ്ങളും കുട്ടികളുമായാണ്
രാവിലെതന്നെ ചിത്രഗിരിയിലേക്ക് തിരിച്ചത്. ഊരുകള്‍ വനമേഖലയോട് ചേര്‍ന്നതിനാലാണ് കുട്ടികളെ വീടുകളിൽ ഇരുത്താതെ കൂടെ കൂട്ടിയത്. ബൂത്തിലെത്തിയ കോളനി നിവാസികൾ യാതൊരു അങ്കലാപ്പുമില്ലാതെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായതിന്റെ സന്തോഷം അവര്‍ മറച്ചുവച്ചില്ല. വോട്ടുചെയ്യാന്‍ എല്ലാരും വരുമെന്നും കാടുതാണ്ടിയുള്ള യാത്രയും ദൂരവും പ്രശ്‌നമല്ലെന്നും കൂട്ടത്തിലെ മുതിര്‍ന്ന വോട്ടർ സോമന്‍ പറഞ്ഞു.13 വോട്ടർമാരാണ് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലുള്ളത്. നാഗരികതയുമായി യാതൊരു ബന്ധവുമില്ലാത്ത
പരപ്പന്‍പാറ കോളനിക്കാര്‍ കാടിറങ്ങി വോട്ട് ചെയ്യാനെത്തിയത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ചിത്രഗിരി ഗവ.എല്‍.പി സ്‌കൂളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ പി.ഒ തോമസ് പറഞ്ഞു. സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ ആവേശത്തോടെ അവരൊന്നിച്ച് കാട്ടിലേക്ക് മടങ്ങി.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *