കാടിനുള്ളിലൊരു വോട്ടുദിനം മഷിപുരട്ടി വനഗ്രാമങ്ങൾ

കാടിനുള്ളില്‍ കനത്ത കാവലില്‍ ചെട്ട്യാലത്തൂരിനും കുറിച്യാടിനും വോട്ടുദിനം. നേരം പുലരുന്നതിന് മുമ്പേ തന്നെ കാടിനുള്ളിലെ പോളിങ്ങ് ബൂത്ത് ഉണര്‍ന്നിരുന്നു. ഇത്തവണ യൂത്ത് ബൂത്ത് എന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം യുവാക്കള്‍. സംശയങ്ങള്‍ ഒന്നുമില്ല. എല്ലാം കൃത്യം. അതിരാവിലെ തന്നെ മോക്ക് പോളിങ്ങ്. അതിന് ശേഷം രാവിലെ ഏഴിന് പോളിങ്ങ് ബൂത്ത് വോട്ടിങ്ങിനായി സുസജ്ജം. ആകുലതകളും ആശങ്കകളുമില്ലാതെ എല്ലാം പതിവ് പോലെ തന്നെയായിരുന്നു. വോട്ടിങ്ങ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴും ചെട്ട്യാലത്തൂരില്‍ വലിയ തിരക്കുകളോ വോട്ടര്‍മാരുടെ നീണ്ട നിരകളോ കാണാനില്ല. വിളിപ്പാടകലെയുള്ള വീടുകളില്‍ നിന്നും സാധാരണ ഒരു ദിനം പോലെ വീട്ടുകാരെല്ലാം പതിവ് ജോലികളില്‍. കാടിനുള്ളിലും കത്തുന്ന ചൂടില്‍ വീടിന്റെ ഇറയത്തിരുന്ന് കഥപറയുന്നവര്‍. വെയില് ഒന്ന് കുറയട്ടെ എന്നിട്ടാകാം വോട്ട് എന്നായിരുന്നു മിക്കവരുടെ മറുപടി. ഇതിനിടയിലും തിരക്കിട്ട് കോളനിയിലെ എഴുപതുകാരിയായ വെള്ളച്ചി ഒറ്റക്കെത്തി വോട്ട് ചെയ്ത് മടങ്ങി. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ പ്രതീക്ഷകളില്‍ പകുതിയിലധികം പേരും കാടിറങ്ങി. ശേഷിച്ചവര്‍ക്ക് മാത്രമായാണ് ഇവിടെ ഈ തെരഞ്ഞെടുപ്പ് കാലത്തും ചെട്ട്യാലത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ഒരു പോളിങ്ങ് ബൂത്തൊരുങ്ങിയത്. ഓരോരുത്തരായി ഇതിനിടയില്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി തുടങ്ങുമ്പോള്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം നല്‍കാന്‍ പോളിങ്ങ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വരാന്തയില്‍ കാത്തുനിന്നു. ചെട്ട്യാലത്തൂരില്‍ ആകെ വോട്ട് 139 പേര്‍ക്കാണുളളത്. കാടിറങ്ങി പുറത്ത് പോയ ചിലര്‍ക്കും വോട്ട് കാടിനുളളിലുണ്ട്. ബത്തേരിക്കടുത്ത് വാടക വീട്ടിലേക്ക് തല്‍ക്കാലം താമസം മാറ്റിയ നിഖില്‍ അമ്മ നാരായണിക്കും വല്യമ്മ വെള്ളിച്ചിക്കും ഒപ്പമാണ് കാടിനുള്ളിലൂടെ ചെട്ട്യാലത്തൂരിലേക്ക് രണ്ടരകിലോമീറ്ററോളം നടന്നെത്തിയത്. കാട്ടാനയും കാട്ടുപോത്തുമെല്ലാമുള്ള വഴിയാണ് എങ്കിലും വോട്ട് ചെയ്യണം. കാടിറങ്ങിപ്പോയ ജീവിതവഴിയിലും കാടിനുള്ളിലേക്ക് ഈ തെരഞ്ഞെടുപ്പ് കാലം ഇവരെ തിരികെ വിളിക്കുന്നു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ 83 ാം നമ്പര്‍ പോളിങ്ങ് ബൂത്താണ് കാടിനുള്ള കുറിച്യാട് ഏകാധ്യാപക വിദ്യാലയം. 34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇവിടെ വോട്ടവകാശമുളളത്. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട കാട്ടുനായ്ക്ക കുടുംബങ്ങള്‍ അധിവസിക്കുന്ന കുറിച്യാട് വനഗ്രാമത്തില്‍ തെരഞ്ഞെടുപ്പും കുറ്റമറ്റതായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ച് ഒരുക്കങ്ങളെല്ലാം മുന്‍കൂട്ടി വിലയിരുത്തിയിരുന്നു. ചെതലയം ഫോറസ്റ്റ് റെയിഞ്ചില്‍പ്പെട്ട ഈ വനഗ്രാമത്തില്‍ പുനരധിവാസ പദ്ധതിയില്‍ കാടിറങ്ങാന്‍ തയ്യാറാകാതിരുന്ന ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. കര്‍ഷകരായ ചെട്ടിസമുദായങ്ങളും കാട്ടുനായ്ക്ക കുടുംബങ്ങളുമായിരുന്നു കുറിച്യാട് ഗ്രാമത്തിലെ അന്തേവാസികള്‍. കാടുമായി പൊരുത്തപ്പെട്ട് നെല്‍കൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ചെട്ടിസമുദായം തുടങ്ങി പകുതിയോളം കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയില്‍ കാടിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടു. ശേഷിക്കുന്ന കുടുംബങ്ങള്‍ കാടിനുളളില്‍ തുടരുകയാണ്. ഇവര്‍ക്കായി വോട്ട് ചെയ്യാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് വിഭാഗം കാടിനുള്ളില്‍ ഒരുക്കിയിരുന്നു.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.