കേരള ഫാം ഫ്രഷ് പഴം – പച്ചക്കറി അടിസ്ഥാന വില പദ്ധതിയുടെ ഭാഗമായി വിഎഫ്പിസികെ വയനാട് പഴം പച്ചക്കറി സംഭരണം തുടങ്ങി. മുട്ടിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതിയിലാണ് സംഭരണത്തിന് തുടക്കമിട്ടത്.വിഎഫ്പിസികെ ജില്ലാ മാനേജർ വിശ്വനാഥൻ , അസിസ്റ്റന്റ് മാനേജർ പ്രിയ രാജ് ,സുബി. മുട്ടിൽ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് റസാഖ് ,എന്നിവർ പങ്കെടുത്തു. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 14 സ്വാശ്രയ കർഷകൾ വഴി പഴം പച്ചക്കറി സംഭരണം നടത്തുന്നതാണ്. കേരള ഫാം ഫ്രഷ് പഴം പച്ചക്കറി അടിസ്ഥാന വില പദ്ധതിയുടെ ഭാഗമായി 16 ഇനം പഴം പച്ചക്കറികൾക്ക് കേരള സർക്കാർ നവംബർ 1 മുതൽ അടിസ്ഥാന വില പ്രഖ്യാപിച്ചിരുന്നു. ഉത്പന്നങ്ങളുടെ വിപണന വില അടിസ്ഥാന വിലയിൽ താഴെ വരുന്ന ദിവസങ്ങളിൽ കൃഷി വകുപ്പ് ജില്ലയിൽ തിരഞ്ഞെടുത്തിട്ടുള്ള 18 വിപണന കേന്ദ്രങ്ങളിൽ കർഷകർക്ക് ഉത്പന്നങ്ങൾ എത്തിക്കാവുന്നതാണ് ഇതിനായി ജില്ലയിലെ 14 സ്വാശ്രയ കർഷക വിപണികളെ നോഡൽ വിപണികളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഹോർട്ടികോർപ് സംഭരണ കേന്ദ്രം, കൃഷി വകുപ്പിന്റെ സംഭരണ കേന്ദ്രങ്ങൾ എന്നിവ വഴിയും കർഷകർക്ക് ഉത്പന്നങ്ങൾ വിപണനം നടത്താം .
അടിസ്ഥാന വിലയേക്കാൾ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ വിപണനം നടക്കുമ്പോൾ വില വ്യത്യാസം കൃഷി വകുപ്പ് വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്.
ഇതിനായി കർഷകർ കൃഷി വകുപ്പിന്റെ AIMS പോർട്ടൽ വഴി രെജിസ്ട്രേഷൻ ചെയ്യുകയും കൃഷി വിവരങ്ങൾ നൽകുകയും വേണം.