മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൊയിലേരി, ആറാട്ടുതറ ഹൈസ്കൂള്‍, താന്നിക്കല്‍, വളളിയൂര്‍കാവ് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട സെക്ഷനുകീഴിൽ കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി മിൽ, കുഴിപ്പിൽ കവല, വെള്ളമുണ്ട എച്ച്.എസ് (മാങ്ങോട്,എട്ടേനാൽ ടൗൺ ഭാഗത്തും), മടത്തുംകുനി ട്രാൻസ്ഫോർമർ പരിധിയിലും നാളെ (ഏപ്രിൽ 30) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.