പിണങ്ങോട് കോടഞ്ചേരി കുന്നിൽ ക്വാറി കുളത്തിൽ
യുവാവ് മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന ആളെ കൽപ്പറ്റസ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.കൂവപ്പാളി പരേതനായ
കേളുവിന്റെ മകൻ ഗോകുൽ (24)ആണ് മരിച്ചത്. കൂടെയു
ണ്ടായിരുന്ന ഗുരുതര പരിക്കേറ്റ അനുരാഗി (12)നെ വിദ്ഗദ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടു പോയി

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







