തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ എഐ സവിശേഷതകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സന്ദേശങ്ങൾ കൂടുതൽ മികച്ചതാക്കാൻ നിങ്ങളെ സഹായിക്കാനാണ് വാട്‌സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ അയയ്ക്കുന്നതിന് മുമ്പ് പരിഷ്‍കരിക്കാൻ സഹായിക്കുന്ന ഒരു പുതിയ എഐ പവർഡ് ടൂൾ വൈകാതെ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
ഇത്തരമൊരു ഫീച്ചർ അടുത്തിടെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആൻഡ്രോയ്‌ഡിനുള്ള പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.23.7-ൽ പരീക്ഷിക്കുന്നതായി ട്രാക്കറായ വാബീറ്റാഇൻഫോ കണ്ടെത്തി. എഐ പ്രൈവറ്റ് പ്രോസസ്സിംഗ് നൽകുന്ന ഈ ഫീച്ചറിന് റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റന്‍റ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ടൈപ്പ് ചെയ്യുന്ന സന്ദേശം മെച്ചപ്പെടുത്താൻ ഇത് ഉപയോക്താവിനെ സഹായിക്കും. മെറ്റ വികസിപ്പിച്ചെടുത്ത ഒരു ആർക്കിടെക്‌ചറായ പ്രൈവറ്റ് പ്രോസസ്സിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഫീച്ചർ. ഇത് ഉപയോക്താവിന്‍റെ അഭ്യർഥനകളും സന്ദേശങ്ങളും സുരക്ഷിതമായ രീതിയിൽ പ്രോസസ് ചെയ്യുന്നു.
വാബീറ്റാഇൻഫോ ഈ പുതിയ സവിശേഷതയുടെ ഒരു സ്ക്രീൻഷോട്ടും പങ്കിട്ടു. ഈ സ്ക്രീൻഷോട്ടിൽ നിങ്ങൾക്ക് ഈ സവിശേഷത കാണാം. നിങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെ റൂട്ടിംഗ് നടത്താൻ സ്വകാര്യ പ്രോസസ്സിംഗ് എൻക്രിപ്റ്റ് ചെയ്‌ത കണക്ഷനുകൾ ഉപയോഗിക്കുന്നു. എഐ സേവനത്തിലേക്ക് അയച്ച അഭ്യർഥന ഉപയോക്താവിന്‍റെ ഐഡന്‍റിറ്റിയുമായി തിരികെ ലിങ്ക് ചെയ്യാൻ കഴിയില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഉപയോക്താവ് തന്‍റെ സന്ദേശം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ, റൈറ്റിംഗ് ഹെൽപ്പ് സ്വകാര്യ പ്രോസസ്സിംഗ് സിസ്റ്റത്തിലേക്ക് ഒരു അഭ്യർഥന അയയ്ക്കും