മാനന്തവാടിയിൽ കഴിഞ്ഞ 2 പതിറ്റാണ്ടായി സാമൂഹ്യ സേവന – ജീവകാരുണ്യ രംഗത്ത് ‘നിറസാന്നിദ്ധ്യമായ “സ്പന്ദനം “മാനന്തവാടിയുടെ ധനശേഖരണാർത്ഥം 2024 മെയ് – 24 ന് സെൻ്റ് പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖനടൻ സന്തോഷ് കീഴാറ്റൂരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന “സ്പന്ദനോത്സവം- 2024″ൻ്റെ സംഘാടക സമിതി’ രൂപീകരിച്ചു. ‘പ്രോഗ്രാമിലേക്കുള്ള ആദ്യ സംഭാവന ഏറ്റുവാങ്ങലും ഗിഫ്റ്റ് പാസ് പ്രകാശനവും ഒ.ആർ. കേളു എം എൽ എ നിർവ്വഹിച്ചു. ഒ.ആർ. കേളു എം എൽഎ, നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ, എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി, റിഷി ഗ്രൂപ്പ് സിഇഒ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് എന്നിവർ രക്ഷാധികാരികളാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ചെയർമാനും ഫാ. വർഗ്ഗീസ് മറ്റമന ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. പി.ടി. ബിജു, എ.എം. നിഷാന്ത്, സി. അബ്ദുൾ അഷറഫ്, അരുൺ വിൻസെൻ്റ്. എന്നിവർ ചെയർമാൻമാരായി വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികൾ, അംഗങ്ങളുമായുള്ളവിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു. വിപുലമായ കമ്മറ്റിയും രൂപീകരിച്ചു. വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്പന്ദനം പ്രസിഡൻ്റ് ഫാ. വർഗ്ഗീസ് മറ്റമന അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ. മാത്യു, എഡിബി സൺസൽട്ടൻ്റ് ഡോ. സി .ടി . ഏബ്രഹാം, പ്രിൻസ് ഏബ്രഹാം, ജസ്റ്റിൻ പനച്ചിയിൽ, ബാബു ഫിലിപ്പ്, ഡോ. എ. ഗോകുൽ ദേവ്, പി.സി. ജോൺ, കെ.എം. ഷിനോജ്, അലി ബ്രാൻ, തുടങ്ങിയവർ പ്രസംഗിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്