കേരള ഇൻസ്റ്റിട്ട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ ഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇൻഡസ്ടറി സെറ്റപ്പ് സപ്പോർട്ട് വർക്ക് ഷോപ്പ്’ സംഘടിപ്പിക്കുന്നു. മെയ് ഏട്ട് മുതൽ 10 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ മെയ് അഞ്ചിനകം അപേക്ഷ നൽകണം.
ഫോൺ :0484- 2532890, 2550322, 9188922800
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







