മേപ്പാടി: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന്
ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി, നെടുമ്പാല, പുല്ലത്ത് വീട്ടിൽ എ.പി. അഷ്ഫ് (50) നെയാണ് എസ്.ഐ പി.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. തമിഴ് നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസി ച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്‌ച കോട്ടക്കലിൽ നിന്നാണ് കസ്റ്റ ഡിയിലെടുത്തത്. മാർച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനു ള്ളിൽ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മർദിക്കുകയും ചാ ക്കിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോൾഡറിൽ മുറിവേൽ പ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്‌തു. എസ്.സി.പി.ഒമാരായ സുനിൽ, ഷമീർ, സി. പി.ഒ വിപിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ