കുഞ്ഞു നിതാരയെ നെഞ്ചോട് ചേർത്ത് ലാളിച്ച് ലക്ഷ്മി ഗോപാലസ്വാമി

ലാസ്യഭാവത്തിലുള്ള നൃത്തം ചെയ്യുന്ന അഭിനേത്രി എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്ന പേര് ലക്ഷ്മി ഗോപാലസ്വാമിയുടെതാണ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.


ഇപ്പോഴിതാ പേളിയുടെയും ശ്രീനിഷിന്റെയും ഇളയ മകള്‍ നിതാരയെ താലോലിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച. കുഞ്ഞിനെ കണ്ടതും ലക്ഷ്മിക്ക് എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പരിചയമില്ലാത്ത ആളായിട്ടു പോലും വാവ കരയുകയോ ബഹളം വെക്കുകയോ ഉണ്ടായില്ല. പേളിയെയും കൊച്ചു നിതാരയെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന ക്യാപ്ഷനോടെയായിരുന്നു ലക്ഷ്മി വീഡിയോ പങ്കുവെച്ചത്.

കന്നഡ കുടുംബത്തിലെ അംഗമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. എം.കെ. ഗോപാലസ്വാമിയുടെയും ഉമാ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ്. അനുജന്‍ അര്‍ജുന്‍. പരസ്യചിത്രങ്ങളില്‍ സജീവമായിരുന്നു താരം ‘അരയന്നങ്ങളുടെ വീട്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.കുഞ്ഞുടുപ്പും ഷൂവും ഒരു ഹെയര്‍ ബാന്‍ഡും ധരിച്ച്‌ ക്യൂട്ട് ലുക്കിലായിരുന്നു നിതാര ബേബി. മെയ് മാസത്തില്‍ നിതാരയ്ക്ക് നാല് മാസം തികയും. ചേച്ചി നിലാ ബേബിയുമായി ഏറെ രൂപസാദൃശ്യമുണ്ട് നിതാരയ്ക്ക്. കക്ഷിക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാം പേജ് അച്ഛനമ്മമാര്‍ തുടങ്ങിയിട്ടുണ്ട്.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നാളെ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പിഎം കിസാൻ പദ്ധതി ; അടുത്ത ഗഡു നാളെ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് നാളെ വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2019-ല്‍ പദ്ധതി

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.