മാനന്തവാടി: സാമൂഹ്യ സേവന – ജീവകാരുണ്യ രംഗത്ത് ‘നിറസാന്നിദ്ധ്യമായ “സ്പന്ദനം മാനന്തവാടിയുടെ ധനശേഖരണാർത്ഥം 24 ന് സെൻ്റ് പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖനടൻ സന്തോഷ് കീഴാറ്റൂരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന “സ്പന്ദനോത്സവം – 2024″ന്റെ ബ്രോഷർ പ്രകാശനം നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി നിർവഹിച്ചു. സ്പന്ദനം പ്രസിഡൻ്റ് ഫാ. വർഗ്ഗീസ് മറ്റമന അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ, കൗൺസിൽ അംഗങ്ങളായ ലേഖാ രാജീവൻ, വി.ആർ. പ്രവീജ്, കെ. അബ്ദുൽ ആസിഫ്, വി.യു. ജോയി, ബാബു പുളിക്കൽ, സ്പന്ദനം സെക്രട്ടറി പി.കെ. മാത്യു, ജസ്റ്റിൻ പനച്ചിയിൽ, പി.സി. ജോൺ, കെ.ജി. സുനിൽ, കെ.എം. ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്