മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽനിന്ന് പുറത്താക്കാം; വയോജനക്ഷേമത്തിന് നിയമഭേദഗതി വരും

തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ.

വയോജനസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെൽ വേണം. ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുകാരനെ ചുമതലപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ ‘സീനിയർ സിറ്റിസൺ കമ്മിറ്റി’ രൂപവത്കരിക്കാനും 2009-ലെ ‘കേരള മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് റൂൾസ്’ ഭേദഗതിക്കായി സർക്കാർ നിയോഗിച്ച സമിതി ശുപാർശചെയ്തു.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടർച്ചാവകാശിയെയും വീട്ടിൽനിന്നൊഴിവാക്കാൻ മുതിർന്ന പൗരന്മാർക്ക് ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നൽകാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതി ന്യായമെന്നു കണ്ടാൽ, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവർക്കു നോട്ടീസ് നൽകും.

അതുലഭിച്ച് 30 ദിവസത്തിനകം വീട്ടിൽനിന്നു മാറിയില്ലെങ്കിൽ മജിസ്‌ട്രേറ്റിനു പോലീസ് സഹായത്തോടെ ഒഴിപ്പിക്കൽ നടപടികളിലേക്കു കടക്കാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരേയുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും.

വയോജനസുരക്ഷ ഉറപ്പാക്കാൻ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ജില്ലകളിൽ സ്പെഷ്യൽ പോലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാർശയുണ്ട്. രണ്ടുപേർ സ്ത്രീകളടക്കം അഞ്ച്‌ സാമൂഹികപ്രവർത്തകരും അതിലുണ്ടാവണം. ഈ അംഗങ്ങളെ കളക്ടർ നിർദേശിക്കും.

എല്ലാ പോലീസ് സ്റ്റേഷനിലും ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിശ്ചയിക്കാനും വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയ റിപ്പോർട്ടിൽ ശുപാർശചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ പാഞ്ഞു കയറി; 11 റെയിൽവേ ജീവനക്കാർ മരിച്ചു

ബെയ്ജിങ് : ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. യുനാൻ പ്രവിശ്യയിലെ കുന്മിങ് ന​ഗരത്തിലെ ലോയാങ് ടൗൺ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

‘സീബ്രാ ക്രോസിങ്ങുകളിൽ കുതിച്ചു പായേണ്ട; കാൽനടക്കാരെ പേടിപ്പിച്ചാൽ ലൈസൻസ് പോകും’

സിബ്ര ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേ​ഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന

ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു.

ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക്

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്

കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ വയനാട് പോലീസിൻ്റെ പിടിയിൽ. ആലപ്പുഴ,കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ

ഫിയർലെസ് നോ സെമിനാർ സംഘടിപ്പിച്ചു

കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ “ഫിയർലെസ് നോ” സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.