വെള്ളമുണ്ട:
യേശുദാസൻ മാസ്റ്റർ മെമ്മോറിയൽ വനിതാ ചാരിറ്റബിൾ സൊസൈറ്റിയുടെയും കെ. എസ്. എസ്. പി.യു വനിതാവേദിയുടെയും നീതി വേദിയുടെയും അച്ചാണി കുടുംബശ്രീയുടെയും
സംയുക്താഭിമുഖ്യത്തിൽ
കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച
സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വിജയമ്മ യേശുദാസ് അധ്യക്ഷത വഹിച്ചു. ത്രേസ്യ ടീച്ചർ,ഇബ്രാഹിം പള്ളിയാൽ,മമ്മൂട്ടി കട്ടയാട് തുടങ്ങിയവർ സംസാരിച്ചു.

നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമസ്ഥർക്ക് കൈമാറി വയനാട് പോലീസ്
കൽപ്പറ്റ: ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ വിഭാഗം സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. ജില്ലയ്ക്ക്







