കണിയാമ്പറ്റ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിലെ നീരട്ടാടി റോ വാട്ടര്‍ പമ്പിങ്ങ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള കിണറിലെയും ലീഡിങ്ങ് ചാനലിലെയും ചെളി നീക്കം ചെയ്യുന്നതിനാല്‍ മേയ് 7 മുതല്‍ 9 വരെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള
കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്