സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതകൾക്കായി അനുവദിച്ച മോഡേൺ കഫ്റ്റീരിയയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. വിവിധ പലഹാരങ്ങൾ,ജ്യൂസ് വിവിധതരം അച്ചാറുകൾ ലൈവ് ചിപ്സ് , എന്നിവയുടെ വിപണന കേന്ദ്രം ആയിട്ടായിരിക്കും യൂണിറ്റ് പ്രവർത്തിക്കുക.
യോഗത്തിൽ പി കെ ബാലസുബ്രഹ്മണ്യൻ ( DMC ) മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാലി പൗലോസ് ,ലിഷ പി എസ്, കുടുംബശ്രീ ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, ഷെർലി കൃഷ്ണൻ, കൗൺസിലർമാരായ പ്രമോദ് കെ എസ് , സി കെ ആരിഫ് , രാധാരവീന്ദ്രൻ,ADMC, എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ലിജി ജോൺസൺ നന്ദി പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്