ബത്തേരി : സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ കായീക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല ഫുട്ബോൾ പരിശീലനം ഹൈദരാബാദ് എഫ് സി താരം അലക്സ് സജി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , ഹെഡ്മിസ്ട്രസ് ജിജി ജേക്കബ് , കായികാധ്യാപകരായ ബിനു സി , ഏലിയാമ്മ ഇ കെ , കോച്ച് ഷിനോ വർഗീസ് , ജില്ലാ റഫറി അസോസിയേഷൻ സെക്രട്ടറി സന്തോഷ് കെ എസ് , ഗഫൂർ യു പി , ഷൈജു ടി , വർഗീസ് എൻ വി , എന്നിവർ സംസാരിച്ചു

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







