കൽപ്പറ്റ :സമൂഹത്തിന് തലവേദനയായ മദ്യം, മയക്ക് മരുന്ന് തുടങ്ങിയവക്ക് എതിരെ യോദ്ധാക്കളായി പ്രവർത്തിക്കാൻ ടീനേജേഴ്സിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാരോൻഫെലോഷിപ്പ് ചർച്ച് സംഘടിപ്പിക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാമ്പ് Chat GPL 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമായി.പാസ്റ്റർ കെ.ജെ.ജോബ് ഉദ്ഘാടനം നിർവ്വഹിച്ചു.പാസ്റ്റർ ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കോഡിനേറ്റർ സാം ജി. കോശി, ഷാർലറ്റ് പി.മാത്യു, ബ്ലെസി ബിജു, ബിജു വർഗ്ഗീസ്, ഡോ. കെ.പി.സജികുമാർ, ഡോ.ഇ സത്യൻ, സാം ജി.എസ്, കെ.കെ.അഭിലാഷ് തുടങ്ങിയവർ ക്ലാസുകൾ നേതൃത്വം നൽകി.പ്രസിദ്ധ ഗായകർ ദാനിയേൽ നീലഗിരി, എബ്രഹാം ക്രിസ്റ്റഫർ, ക്ലിൻ്റ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.9ന് സമാപിക്കും.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







