വയനാട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിൽ ജനിക്കുന്ന എല്ലാ വിഭാഗം ഗോത്ര വിഭാഗത്തിലെയും നവജാതശിശുക്കൾക്കാണ് ബോച്ചെയുടെ വസ്ത്ര നിർമ്മാണ കമ്പനിയായ ഫസ്റ്റ് കിസ്സ് സൗജന്യമായി സമ്മാനിക്കുക. വയനാട് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഡോക്ടർ ബോബി ചെമ്മണ്ണൂർ. ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായുള്ള പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്.ബോച്ചെ ബ്രാൻഡിൽ നിലവിൽ ഫസ്റ്റ് കിസ്സ് എന്ന പേരിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ വിൽപ്പന നടത്തി വരുന്നുണ്ട്. കേരളത്തിലെ പലയിടത്തും ഫസ്റ്റ് കിസ്സ് ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനിക്കുന്ന ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് കുഞ്ഞടുപ്പുകൾ സമ്മാനമായി നൽകുന്നത്. വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് പരമാവധി സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ഡോക്ടർ ബോബി ചെമ്മണ്ണൂർ രോഗികളെ സന്ദർശിച്ച ശേഷം മെഡിക്കൽ കോളേജ് അധികൃതരുമായി കൂടിക്കാഴ്ചയും നടത്തി.

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ