ജില്ലയുടെ പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം

ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വയനാടിന്റെ സംസ്‌കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം. ലക്കിടി പ്രവേശന കവാടത്തോട് ചേര്‍ന്ന് നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണുരാജ് നിര്‍വഹിച്ചു. ലക്കിടി കവാടത്തില്‍ ഒരുക്കിയ ബോര്‍ഡുകളിലെ ചിത്രങ്ങള്‍ ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് ഹൃദ്യമാവുമെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈഫൈ 2023 (വയനാട് ഇനീഷിയേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട്) ഭാഗമായി വയനാട് താജ് റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ബോര്‍ഡുകള്‍ നവീകരിച്ചത്. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ നവീകരിക്കുന്നതിനായി സ്വകാര്യമേഖലയില്‍ നിന്നുള്ള സിഎസ് ഫണ്ട് ലഭ്യമാക്കി വിനോദസഞ്ചാര മേഖലയില്‍ സമര്‍പ്പിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ലക്കിടിയിലെ പ്രവേശന കവാട സൗന്ദര്യവത്കരണം. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ ലക്കിടി പ്രവേശന കവാടത്തിലെ ബോര്‍ഡുകള്‍ സുഭാഷ് മോഹനാണ് ഡിസൈന്‍ ചെയ്തത്. പുല്‍പ്പള്ളി സ്വദേശി സുരേഷ് കൃഷ്ണനാണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്. ലക്കിടിയില്‍ നടന്ന പരിപാടിയില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ മണിലാല്‍, ഡിടിപിസി സെക്രട്ടറി കെ. അജേഷ്, താജ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എം.ഡി എന്‍. മോഹന്‍ കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, താജ് റിസോര്‍ട്ട് ആന്‍ഡ് സ്പാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

സാന്ത്വന അദാലത്ത്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ (ഓഗസ്റ്റ് രണ്ട്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ അദാലത്ത് നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പ്രവാസം

9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ

അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം

വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം

വയനാടെന്ന പേര്‌ കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.