കൽപ്പറ്റ : കുടുംബശ്രീ വൈത്തിരി ക്ലസ്റ്റർ കലോത്സവം അരങ്ങ് 24 കിരീടം വെങ്ങപ്പള്ളി സി ഡി എസ് നില നിർത്തി. എസ് കെ എം ജെ സ്കൂളിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 174 പോയിന്റ് നേടിയാണ് വെങ്ങപ്പള്ളി കിരീടം നില നിർത്തിയത്. 118 പോയിന്റ് നേടി മൂപ്പൈനാട് രണ്ടാം സ്ഥാനവും 48 പോയിന്റ് നേടി വൈത്തിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെങ്ങപ്പള്ളി സി ഡി എസിലെ സൂര്യ പി മൂപ്പൈനാട് സി ഡി എസ് ലെ നാൻസി ദേവസ്യ എന്നിവർ ഓക്സിലറി വിഭാഗത്തിലും വെങ്ങപ്പള്ളി സി ഡി എസിലെ ആശാ ദീപക് അയൽക്കൂട്ട വിഭാഗത്തിലും കലാ തിലകമായി തിരഞ്ഞെടുത്തു. അയൽക്കൂട്ട വനിതകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കുടുംബശ്രീ കലോത്സവം നടത്തി വരുന്നത്. അരങ്ങ് കലോത്സവത്തിന്റെ സമാപന യോഗം ജില്ലാ മിഷൻ കോർഡിനേറ്റർ നിർവഹിച്ചു. അസി. മിഷൻ കോർഡിനേറ്റർ പി കെ റജീന വി കെ അധ്യക്ഷത വഹിച്ച ചടങ്ങിന് അസി മിഷൻ കോർഡിനേറ്റർ സെലീന പി എം സ്വാഗതം പറഞ്ഞു.
സി ഡി എസ് ചെയർപേഴ്സൺമാരായ ദീപ എ വി, ഷീല വേലായുധൻ, ബിനി പ്രഭാകരൻ, നിഷ രാമചന്ദ്രൻ, ഷാജിമോൾ തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുഹൈൽ പി കെ നന്ദി പറഞ്ഞു.


ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







