വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ വിഷയത്തില്‍ ത്രിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. കളമശ്ശേരി കെഐഇഡി ക്യാമ്പസില്‍ 22 മുതല്‍ 24 വരെ നടക്കുന്ന പരിശീലനത്തില്‍ എം.എസ്.എം മേഖലയിലെ സംരംഭകര്‍, എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. ഡിജിറ്റല്‍ പ്രമോഷന്‍, ഇ- മെസ്സേജിങ് മാനേജ്‌മെന്റ, ഫേസ്ബുക്ക് ഓട്ടോമേഷന്‍, ഇന്‍സ്റ്റഗ്രാം അനലിറ്റിക്‌സ,് മീഡിയ പ്രൊമോഷന്‍- പ്രൊഡക്ഷന്‍, ബിസിനസ് ഓട്ടോമേഷന്‍, പരമ്പരാഗത വിപണികളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ സ്വാധീനം, എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ മെയ് 18 നകം http://kied.info/training-Calender ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0484-2532890, 0484-2550322, 9188922800

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







