പുൽപ്പള്ളി: സീനിയർ ചേംമ്പർ ഭാരവാഹികളുടെ സ്ഥാനാരോഹണം പുൽപ്പള്ളി സ്പാഗോ റൂഫ് ഗാർഡനിൽ വെച്ച് നടന്നു. പ്രസിഡണ്ട് സീനിയർ ബിനോ റ്റി അലക്സ് അദ്ധ്യക്ഷനായിരുന്നു. മുഖ്യ അതിഥിയായി നാഷണൽ വൈസ്സ് പ്രസിഡണ്ട്, സീനിയർ ഡോ.എം.ശിവകുമാർ പങ്കെടുത്തു. നാഷണൽ കോ-ഓർഡിനേറ്റർ സീനിയർ പി.പി.എഫ്. ജോസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ:
സീനിയർ വി.എം.പൗലോസ്, പ്രസിഡണ്ട്, ബിനോയി മാത്യൂ, സെക്രട്ടറി, കെ.വി.ക്ലീറ്റസ് ട്രഷറർ, എം.യു.ജോർജ്ജ്, വൈസ് പ്രസിഡണ്ട്, കെ. ഡി. ടോമി, ജോയൻ്റ് സെക്രട്ടറി. ബേബി മാത്യു, അനിൽ ജേക്കബ്, ജിൽസ്സ് മണിയത്ത്, വി.എം.ജോൺസൺ, റിൻറ്റോൾ, ഡാമിൻ ജോസഫ്, ഡീവൻസ് എന്നിവർ നേതൃത്വം നൽകി.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







