പോക്സോ കേസ് പ്രതിക്ക് 5 വർഷം കഠിന തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം
നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ചു വർഷം തടവും 25000 രൂപ പിഴയും. പൊഴുതന പാറക്കുന്ന് കിഴക്കേക്കര വീട്ടിൽ രാജ (64) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് കെ. ആർ. സുനിൽകുമാർ ശിക്ഷിച്ചത്. 2020 ൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വൈ ത്തിരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് വയനാട് എസ്.എം.എസ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ എസ്. എം.എസ് എ.എസ്.പി ആയിരുന്ന ആർ.ആനന്ദ് ഐ.പി.എസിന്റെ നേത്യ ത്വത്തിൽ കേസന്വേഷണം നടത്തിയ ശേഷം അന്വേഷണം വീണ്ടും വൈത്തിരി പോലീസിന് കൈമാറുകയും അന്നത്തെ വൈത്തിരി ഇൻസ് പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന പ്രവീൺകുമാർ അന്വേഷണം പൂർത്തി യാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. അന്വേഷണത്തിൽ സഹായിക്കുന്നതിന് സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത സുമം ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി.

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *