വൈത്തിരി: വൈത്തിരി തളിപ്പുഴയിൽ ബൈക്കപകടത്തിൽ യുവാവ്മരിച്ചു. പെരിക്കല്ലൂർ കൊച്ചുകുഞ്ചറക്കാട്ട് വീട്ടിൽ തോമസിന്റേയും റെജിയുടേയും മകൻ സിറിൽ തോമസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. സിറിൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് അതീവ ഗുരുതര പരിക്കേറ്റ സിറിളിനെ വൈത്തിരി താലൂക്ക് ആശു പത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. എയ്ഞ്ചലാണ് ഭാര്യ. സിമി ഏക സഹോദരിയാണ്.

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.