കൽപ്പറ്റ:വയനാടൻ റോബസ്റ്റ അന്താരാഷ്ട്ര വിപണിയിൽ ഇടം നേടാനും ഇന്ത്യൻ കോഫി മേഖലയിൽ പ്രാധാന്യം ലഭിക്കാനും വേണ്ടി പദ്ധതി തയ്യാറാക്കാൻ കൽപറ്റയിൽ കൂടിയ വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി തീരുമാനിച്ചു. കാപ്പികർഷകർ നേരിടുന്ന വിവിധപ്രശ്നങ്ങൾ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപെടുത്താനുംതീരുമാനിച്ചു. പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ : വെങ്കിട സുബ്രമഹ്ണ്യൻ, അഡ്വ .കെ മൊയ്തു എം.പി. വിമൽ കുമാർ , എം. എസ് രാജേഷ് , ടി.ഡി ജൈനൻ , എം.ഡി.മോഹൻരവി എന്നിവർ സംസാരിച്ചു.സെക്രട്ടറി ബൊപ്പയ്യ കോട്ടനാട് സ്വാഗതവും വൈസ് പ്രസിഡണ്ട് അലി ബ്രാൻ നന്ദിയും പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍