കുട്ടി കലാകാരന്മാർക്ക് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം

കുരുന്ന് കലാകാരൻമാരുടെ മേളപെരുമയ്ക്ക് ബത്തേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം സാക്ഷ്യം വഹിച്ചു. സോപാനം വാദ്യകലാക്ഷേത്രയുടെ കീഴില്‍ പ്രശസ്ത വാദ്യകലാകാരന്‍ കലാനിലയം വിജേഷ് മാരാരുടെ ശിക്ഷണത്തില്‍ പതിമൂന്നോളം കുട്ടികലാകാരന്‍മാര്‍ പഞ്ചാരിമേളം അരങ്ങേറ്റം കുറിച്ചു. ക്ഷേത്രം പ്രസിഡന്റ് സി. കെ സുരേന്ദ്രനും ക്ഷേത്രാധികാരി റ്റി. എം ചന്ദ്രനും കൂടി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേളത്തിന് നേതൃത്വം വഹിച്ചത് വയനാട്ടിലെ അറിയപ്പെടുന്ന വാദ്യകലാകാരന്‍ വാദ്യശ്രീ മുരളി മാരാരാണ്.ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ആശംസ അർപ്പിച്ചു, ഒട്ടേറെ വാദ്യകലാകാരന്‍മാരും അരങ്ങേറ്റത്തിന് പകിട്ടേകി.പരിപാടിയിൽ പങ്കുചേർന്ന എല്ലാവർക്കും ഗുരുവായ വിജേഷ് മാരാർ നന്ദി അറിയിച്ചു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.