കൽപ്പറ്റ:വയനാടൻ റോബസ്റ്റ അന്താരാഷ്ട്ര വിപണിയിൽ ഇടം നേടാനും ഇന്ത്യൻ കോഫി മേഖലയിൽ പ്രാധാന്യം ലഭിക്കാനും വേണ്ടി പദ്ധതി തയ്യാറാക്കാൻ കൽപറ്റയിൽ കൂടിയ വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി തീരുമാനിച്ചു. കാപ്പികർഷകർ നേരിടുന്ന വിവിധപ്രശ്നങ്ങൾ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപെടുത്താനുംതീരുമാനിച്ചു. പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ : വെങ്കിട സുബ്രമഹ്ണ്യൻ, അഡ്വ .കെ മൊയ്തു എം.പി. വിമൽ കുമാർ , എം. എസ് രാജേഷ് , ടി.ഡി ജൈനൻ , എം.ഡി.മോഹൻരവി എന്നിവർ സംസാരിച്ചു.സെക്രട്ടറി ബൊപ്പയ്യ കോട്ടനാട് സ്വാഗതവും വൈസ് പ്രസിഡണ്ട് അലി ബ്രാൻ നന്ദിയും പറഞ്ഞു.

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!
നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ







