ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

കല്‍പ്പറ്റ: ബോച്ചെ ടീയുടെ വില്‍പ്പനയുടെ ഭാഗമായി നടത്തുന്ന ലക്കിഡ്രോ നിയമപരമാണെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമായും കണ്ട് ആക്ഷേപങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. അതിലൊന്ന് ലോട്ടറിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ആക്ട് രണ്ട് ബി പ്രകാരം ലോട്ടറിയുമായി ബന്ധപ്പെട്ട നിയമപരിധിയില്‍ വരുന്നതല്ല ബോച്ചെ ടീയുമായി ബന്ധപ്പെട്ട ലക്കിഡ്രോ. രണ്ടാമത്തെ പരാതി അമിത വിലക്ക് വില്‍പ്പന നടത്തുവെന്നതാണ്. എന്നാല്‍ നിയമനുസരിച്ച് കമ്പനി നിശ്ചയിച്ചത് പ്രകാരമാണ് ഈ വില ഈടാക്കുന്നത്. നിലവില്‍ വിവിധ കമ്പനികള്‍ 100 ഗ്രാം ചായപ്പൊടിക്ക് 38 രൂപ മുതല്‍ 125 രൂപ വരെ ഈടാക്കുന്നുണ്ട്. ബോച്ചെ ടീ 100 ഗ്രാം പാക്കറ്റിന് 40 രൂപയാണ് വില. തേയിലപാക്കറ്റിന്റെ കൂടെ തന്നെയാണ് ലക്കിഡ്രോ കൂപ്പണുള്ളത്. 10 ലക്ഷം രൂപ ദിനേന ഒന്നാംസമ്മാനവും, മറ്റിതര ക്യാഷ് പ്രൈസുകളും, 25 കോടി രൂപയുടെ ബമ്പര്‍പ്രൈസുമാണ് ഇതിലൂടെ നല്‍കുന്നത്. ബോച്ചേ ടീ വന്നത് കൊണ്ട് ലോട്ടറിക്കച്ചവടത്തിന്റെ ഒരു ശതമാനം പോലും വില്‍പ്പന കുറഞ്ഞിട്ടില്ല. ബോച്ചെ ടീ വാങ്ങുന്നവരില്‍ കൂടുതലും കുടുംബങ്ങളാണ്. എന്നാല്‍ ലോട്ടറി അങ്ങനെയല്ല. ലോട്ടറിക്ക് എതിരായി നില്‍ക്കില്ല. ഒരു പ്രസ്ഥാനത്തിനും ദോഷം വരുത്താന്‍ താല്‍പര്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ തങ്ങളുടെ ഭാഗം വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ബോച്ചെ ടീയുടെ വില്‍പ്പന നിലവിലെ പോലെ തന്നെ മുന്നോട്ടുകൊണ്ടുപോകും. ബോച്ചെ ടീ ഫ്രാഞ്ചൈസികള്‍ക്ക് ഇതിനകം പതിനൊന്നായിരം അന്വേഷണങ്ങളാണ് വന്നിട്ടുള്ളതെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് ബോച്ചെ ടീയുടെ വില്‍പ്പന വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബോബി പറഞ്ഞു.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബിഎഡ് കോമേഴ്‌സ് (ഇഡബ്ല്യൂഎസ്) വിഭാഗത്തില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 14 ന് ഉച്ച 12ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോണ്‍: 9605974988.

തൊഴിൽ മേള

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/SVqszhmhttAugR7f7 ൽ

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.