മേപ്പാടി : ജില്ലാഫുട്ബോൾ അസോസിയേഷൻ സി ഡിവിഷൻ ലീഗ് വയനാട് പോലീസ് ചാമ്പ്യൻമാരായി.മേപ്പാടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ലീഗ് മത്സരങ്ങളിൽ 15 പോയിൻ്റ്നേടിയാണ് പോലീസ് ടീംചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. 12 പോയിൻ്റുമായി ഐ.എഫ്.സി നെടുങ്കരണയാണ്. രണ്ടാംസ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനക്കാരായ പോലീസ് ടീം, ഐ എഫ്സി നെടുങ്കരണ എന്നിവർ ബി ഡിവിഷൻ ലീഗിലേക്ക് യോഗ്യത നേടി. സി. ഡിവിഷൻ ലീഗിലെ അവസാന മത്‌സരത്തിൻ തുല്യ പോയിൻ്റ് നേടിയ ഇരുടീമുകളും തമ്മിലുള്ള അവസാന മത്സരമാണ് വിധിനിർണ്ണയിച്ചത്. ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിൻ്റെ ലീഡാണ് പോലീസ്ന് ടീമിന് തുണയായത്.
ലീഗിലെ ഗോൾസൻ ബൂട്ടിന് പോലീസ് ടീമിലെ ഫവാസും ഗോൾഡൻ ഗ്ലൗവിന് പോലീസ് ടീമിലെ റഷീദ്, ലീഗിലെ പ്ലയർ ഓഫ് ദ ടൂർണ്ണമെൻ്റായി ഐ.എഫ്.സി നെടുങ്കരണയുടെ അനസ് എന്നിവർ അർഹരായി. അവസാന മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ജഷീറിനെ തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ ഡി.എഫ് എ പ്രസിഡൻ്റ് കെ. റഫീഖ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജു ഹെജമാടി,
റഷീദ്, റംല, കെ.എഫ്.എ ജോ. സെക്രട്ടറി ഷാജി പി കെ സഫീർ, സജീവ് കെ. ആർ സുബൈർ
എന്നിവർ വിതരണം ചെയ്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്