മയക്കുമരുന്ന്, മദ്യം, വിലപിടുപ്പുള്ള വസ്തുക്കൾ, പണം; ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ പിടിച്ചെടുത്തത് 9000 കോടി രൂപ മൂല്യമുള്ള വസ്തു വകകളും പണവും; കണക്കുകൾ പുറത്തുവിട്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിടികൂടിയ പണത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റുവസ്തുക്കളുടെയും കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 8,889 കോടി രൂപയുടെ വസ്തുക്കളും പണവും മദ്യവും വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവുമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ പിടികൂടിയത്.2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ രണ്ടരയിരട്ടിയാണ് ഇത്തവണ പിടികൂടിയിരിക്കുന്നത്.

മൂന്ന് റൗണ്ട് പോളിങ് കൂടി ബാക്കിനില്‍ക്കെയാണിത്. ഈ കണക്കുകള്‍ കൂടി പുറത്തുവരുമ്ബോള്‍ തുക ഇനിയും ഉയരാനാണ് സാധ്യത.മൊത്തം പിടിച്ചെടുത്ത 8,889 കോടി രൂപയില്‍ ഏകദേശം 45 ശതമാനം മയക്കുമരുന്നുകളും 23 ശതമാനം സൗജന്യ വസ്തുക്കളും (ഫ്രീബീസ്) 14 ശതമാനം സ്വർണമടക്കമുള്ള ലോഹങ്ങളുമാണ്. 849 കോടി രൂപയും 815 കോടി രൂപ വിലവരുന്ന 5.4 കോടി ലിറ്റർ മദ്യവും വിവിധ ഏജൻസികള്‍ പിടികൂടിയിട്ടുണ്ട്.

ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയത് ഗുജറാത്തില്‍ നിന്നാണ്. 1462 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവിടെ നിന്ന് മാത്രം പിടികൂടിയത്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ് 665.7 കോടി രൂപ. ഡല്‍ഹി, തമിഴ്‌നാട്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്. ഏപ്രില്‍ 17 ന് ഗ്രേറ്റർ നോയിഡയിലെ ഒരു മയക്കുമരുന്ന് ഫാക്ടറി പോലീസ് തകർത്തിരുന്നു. ഇവിടെ നിന്ന് 150 കോടി രൂപ വിലമതിക്കുന്ന 26.7 കിലോ എംഡിഎംഎ പിടികൂടുകയും രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വോട്ടിനായി സൗജന്യ വസ്തുക്കള്‍ നല്‍കുന്ന സംഭവത്തില്‍ രാജസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശ്. കർണാടക, വെസ്റ്റ് ബംഗാള്‍, ഒഡീഷ എന്നിവയാണ് തൊട്ടടുത്ത സംസ്ഥാനങ്ങള്‍. കർണാടകയില്‍ നിന്നാണ് അനധികൃത മദ്യം ഏറ്റവും കൂടുതല്‍ പിടികൂടിയത്. 175.4 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നില്‍.114.1 കോടി രൂപ പിടികൂടിയ തെലങ്കാനയാണ് കള്ളപ്പണം പിടികൂടിയതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കർണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ 220 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാട്ടുകുളം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് നാളെ (ഒക്ടോബര്‍ 14) മുതല്‍

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.