ബോച്ചെ ടീ ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ള: ബോബി ചെമ്മണൂര്‍

ലോട്ടറി വകുപ്പിന്റെ നിര്‍ദേശാനുസരണം പൊലീസ് തനിക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി വ്യവസായി ബോബി ചെമ്മണൂര്‍. ബോചെ ടീ ലക്കി ഡ്രോ ലോട്ടറിയല്ലെന്ന് അദേഹം വ്യക്തമാക്കി.ബോചെ ടിയുടെ പ്രമോഷന്റെ ഭാഗമായാണ് ലക്കി ഡ്രോയിലൂടെ ആളുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇത് ലോട്ടറിയല്ല. ഇതുസംബന്ധിച്ച്‌ കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. 100 ഗ്രാമിന്റെ പാക്കറ്റ് ചായപ്പൊടിക്കാണ് 40 രൂപ ഈടാക്കുന്നത്.

പ്രമോഷന്റെ ഭാഗമായാണ് കൂടെ ലക്കി ഡ്രോ കൂപ്പണ്‍ നല്‍കുന്നത്. അമിതവില ഈടാക്കുന്നുവെന്ന പരാതിയിലും വസ്തുതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തേയിലക്കച്ചവടമാണ് ഉദ്ദേശ്യമെന്നും ബോചെ ടി വില്‍പ്പനയെത്തുടര്‍ന്ന് കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ചാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബോചെ ഭൂമിപത്ര എന്ന സ്വകാര്യകമ്ബനിയുടെ മറവില്‍ ചായപ്പെടി വില്‍പ്പനയും പ്രെമോഷനുമെന്ന പേരില്‍ ചായപ്പൊടി പായ്ക്കറ്റിന്റെ ഒപ്പം ലോട്ടറി ടിക്കറ്റും വില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വകുപ്പ് ആരോപിച്ചിരിക്കുന്നത്.ദിനംപ്രതി നറുക്കെടുപ്പും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ദിനംപ്രതി ബോബി ചെമ്മണ്ണൂര്‍ ഉണ്ടാക്കുന്നതെന്നും പൊലീസ് കേസില്‍ പറയുന്നു. ലോട്ടറി റെഗുലേഷന്‍ വകുപ്പിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.