മുദ്ര പേപ്പർ ഓർമ്മയാകുന്നു: അച്ചടി നിർത്തി; ഇനിമുതൽ രജിസ്ട്രേഷൻ നടപടികൾക്ക് ഇ സ്റ്റാമ്പ്

സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്ബ് ഏര്‍പ്പെടുത്തിയതോടെ മുദ്രപത്രങ്ങളുടെ അച്ചടി നിറുത്തി. നാസിക്കിലെ പ്രസ്സിലായിരുന്നു മുദ്രപത്രങ്ങള്‍ അച്ചടിച്ചിരുന്നത്. നിലവില്‍ ശേഷിക്കുന്ന മുദ്രപത്രങ്ങള്‍ രജിസ്‌ട്രേഷന്‍ ഇതര ഇടപാടുകള്‍ക്ക് ഉപയോഗിക്കും. 50 ലക്ഷത്തോളം മുദ്രപത്രങ്ങള്‍ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്.

ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് നേരത്തെതന്നെ ഇ സ്റ്റാമ്ബ് ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ എത്ര തുകയ്‌ക്കുള്ള രജിസ്‌ട്രേഷനും ഇ സ്റ്റാമ്ബ് തന്നെ വേണം. ജൂണ്‍ രണ്ടാം വാരം ഇത് നിലവില്‍ വരും.

ഇ സ്റ്റാമ്ബിലേക്ക് മാറിയത് പഴയ മുദ്രപത്ര വെണ്ടര്‍മാരെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നെറ്റുള്ള കമ്ബ്യൂട്ടറും പ്രിന്‌ററും ഉണ്ടെങ്കില്‍ ഓരോ പ്രദേശത്തും ഉള്ള അംഗീകൃത വെണ്ടര്‍മാര്‍ക്കു തന്നെ ഇ സ്റ്റാമ്ബ് തയ്യാറാക്കാം. 2025 ഓടെ സമ്ബൂര്‍ണ്ണ ഇ സ്റ്റാമ്ബ് സംസ്ഥാനമായി മാറുകയാണ് ലക്ഷ്യമെന്നാണ് അധികൃതര്‍ പറയുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.