വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള ഹിന്ദി, മാത്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 06/06/2024 വ്യഴാഴ്ച രാവിലെ 10 മണിക്ക് സ്ക്കൂള്‍ ഓഫീസില്‍ ഹാജരാവണമെന്ന് അറിയിക്കുന്നു.

കർഷക ദിനാചാരണം സംഘടിപ്പിച്ചു
ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.