സ്ഥലതർക്കത്തെ തുടർന്നുള്ള വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ രണ്ട് പേരെ കൽപ്പറ്റ പോലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി. ഒരാൾ കോടതിയിൽ കീഴടങ്ങി. മേപ്പാടി സ്വദേശികളായ താഴെ അരപ്പറ്റ പനത്തങ്ങത്തുപ്പടി വീട്ടിൽ വി. അജിഷ് [27], മുക്കിൽപീടിക, പനങ്ങാടൻകുന്നത്ത് വീട്ടിൽ മുഹമ്മദ് ഷഫീക്ക് (29) എന്നിവരെയാ ണ് കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സായൂജ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. വിഷ്‌ണുവാണ് കീഴടങ്ങിയത്. സംഭവം നടന്നയുടൻ സയൻ്റിഫിക് ഓഫിസറും ഫിംഗർപ്രിന്റ് എക് സ് പേർട് സും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ ഒളിവിൽ പോയ പ്രതികളെ സൈബർ സെല്ലിൻ്റെ സഹായത്തോ ടെയാണ് പിടികൂടിയത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ