സമഗ്ര ശിക്ഷ കേരള
ആസ്പിരേഷൻ ജില്ല വയനാട്
‘ഒരുക്കം 2024’
അവധിക്കാല ക്യാമ്പും പഠനോപകരണ വിതരണവും വൈത്തിരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചെമ്പട്ടി കോളനിയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.വി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസ്യ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളനിയിലേക്ക് വാട്ടർ ഫിൽട്ടർ നൽകി. പഠനോപകരണ വിതരണം വാർഡ് മെമ്പർ സുജിനയും, സ്പോർട്സ് കിറ്റ് വിതരണം പഞ്ചായത്ത് സെക്രട്ടറി സജീഷും നിർവ്വഹിച്ചു. അധ്യാപകരായ വൈത്തിരി BRC ടെയിനർ അനൂപ്,ലിറ്റി പഠന കേന്ദ്രം ഇ.വി അനിത,അധ്യാപകരായ ധന്യ, പ്രജിത്, മനോജ് ആവണി, സെലിൻ ലോപസ്, നിഷ എന്നിവർ നേതൃത്വം നൽകി. ഉണർവ്വ് നാടൻ പാട്ട് കലാകാരൻ ശ്രീ രമേശൻ നാടൻപാട്ടുകളും അവതരിപ്പിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്