ഹൃദയത്തിന് ആരോഗ്യമുണ്ടോ എന്ന് അറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ ലളിതമായ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇവ മെഡിക്കല്‍ പരിശോധനകള്‍ക്ക് പകരമാവില്ലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനുളള ലളിതമായ മാര്‍ഗങ്ങളാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.
ഹൃദയമിടിപ്പ് മിനിറ്റില്‍ 60 നും 80 നും ഇടയിലാണോ?

ശാന്തമായിരിക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് 60-80 നും ഇടയിലാണെങ്കില്‍ ഹൃദയം അധികം ആയാസമില്ലാതെ രക്തം പമ്പ് ചെയ്യുന്നു എന്നാണ് അര്‍ഥമാക്കുന്നത്. എങ്കിലും സ്ഥിരമായി ഉയര്‍ന്നതോ ക്രമരഹിതമായോ ആയ ഹൃദയമിടിപ്പാണ് ഉള്ളതെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

ശ്വാസംമുട്ടലില്ലാതെ നിങ്ങള്‍ക്ക് എത്ര പടികള്‍ കയറാന്‍ സാധിക്കും

ശ്വാസംമുട്ടല്‍, നെഞ്ചിലെ പിരിമുറുക്കം, അമിതമായ ക്ഷീണം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നിങ്ങള്‍ക്ക് സുഖകരമായി പടികള്‍ കയറാന്‍ കഴിയുന്നുണ്ട് എങ്കില്‍ നിങ്ങളുടെ ഹൃദയം ആരോഗ്യമുളളതാണെന്ന് പറയാം. ഇതിനര്‍ഥം രക്തയോട്ടം സുഗമമായി നടക്കുന്നുണ്ടെന്നും പേശികള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നുണ്ട് എന്നുമാണ്. പടികള്‍ കയറുന്ന സമയത്ത് ശ്വസിക്കാന്‍ ബുദ്ധിമുട്ടോ നെഞ്ചില്‍ ഭാരമോ സമ്മര്‍ദ്ദമോ അനുഭവപ്പെടുകയാണെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണേണ്ടതാണ്.
രക്ത സമ്മര്‍ദ്ദത്തിന്റെ അളവ്

ഒരാളുടെ സാധാരണ രക്തസമ്മര്‍ദ്ദം ഏകദേശം 120/ 80 mmHg യാണ്. ഇത് നല്ല ലക്ഷണമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലക്രമേണേ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
heart health
കാല്‍പാദങ്ങളിലേയും കണങ്കാലുകളിലേയും നീര്

ആരോഗ്യമുള്ള ഹൃദയം രക്തം നന്നായി പമ്പ് ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് കാല്‍പ്പത്തിയിലോ കണങ്കാലിലോ ഉണ്ടാകുന്ന നീര്. കാലുകളിലെ തുടര്‍ച്ചയായ നീര്‍വീക്കം ഹൃദയസംതംഭനത്തിന്റെയോ രക്തചംക്രമണം മോശമാകുന്നതിന്റെയോ സൂചനയാകാം. കാലുകളില്‍ നീരുണ്ടെങ്കില്‍ വിരല്‍ കൊണ്ട് അമര്‍ത്തി നോക്കുക, അപ്പോള്‍ ആ ഭാഗം കുഴിയുകയും പൂര്‍വ്വസ്ഥിതിയിലാകാന്‍ സമയമെടുക്കുകയും ചെയ്യുന്നുണ്ട് എങ്കില്‍ പരിശോധന നടത്തേണ്ടതുണ്ട്.

നന്നായി ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും കഴിയുന്നുണ്ടോ ?

ഉറക്കം തടസ്സപ്പെടുക, ശ്വാസംകിട്ടാതെ ഉണരുക എന്നിവയൊക്കെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. എന്നാല്‍ പതിവായി നന്നായി ഉറങ്ങന്‍ കഴിയുന്നുണ്ടെങ്കില്‍ ഹൃദയത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുകയോ ശ്വാസംമുട്ടുകയോ ചെയ്യുന്നത് സ്‌ലീപ് അപ്‌നീയയെ സൂചിപ്പിക്കാം. ഇത് ഹൃദ്രോഗത്തിന്റെ അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ്.
നിങ്ങളുടെ ഊര്‍ജ്ജം ദിവസംമുഴുവന്‍ ഒരുപോലെ നിലനില്‍ക്കുന്നുണ്ടോ?

ഹൃദയത്തിന് ആരോഗ്യമുണ്ടെങ്കില്‍ ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാം. ഇത് ശരീരത്തിന്റെ ഊര്‍ജ്ജം സ്ഥിരമായി നിലനില്‍ക്കാന്‍ സഹായിക്കും. അമിത ക്ഷീണമില്ലാതെ ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയുന്നുണ്ട് എങ്കില്‍ ഹൃദയം നന്നായി പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാണ്. നേരിയ വ്യായാമത്തിന് ശേഷം വ്യക്തമായ കാരണമില്ലാതെ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

ഹൃദയത്തിന് ആരോഗ്യമുണ്ടോ എന്ന് അറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ ലളിതമായ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇവ മെഡിക്കല്‍ പരിശോധനകള്‍ക്ക് പകരമാവില്ലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനുളള ലളിതമായ മാര്‍ഗങ്ങളാണ്. ടൈംസ് ഓഫ്

കുടുംബശ്രീ ബി ടു ബി മീറ്റ് ഡിസംബര്‍ 15 ന്

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ, ആകാസ

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍

മാനന്തവാടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍. പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജി(45)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയില്‍ വനിതാ ജങ്ഷനില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ വലയിലാവുന്നത്.

കുടുംബശ്രീ ബി ടു ബി മീറ്റ് ഡിസംബര്‍ 15 ന്

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ

വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി

ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധി ആയിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.