മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന
പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്കുള്ള ബസിലെ യാത്രക്കാരനായ യുവാവിൽ നിന്നും 16 കിലോയിലധികം കഞ്ചാവ് പിടി കൂടി. മലപ്പുറം തിരൂർ കുറ്റിപ്പുറം മാണിയംകാട് നടുവട്ടം മുത്താണിക്കാട് വീട്ടിൽ മുഹമ്മദ് ഹാരിസ് (34) ആണ് 16.155 കിലോഗ്രം കഞ്ചാവുമായി പിടിയിലായത്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ നേത്യ ത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി. അബ്ദുൾ സലീം, രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി.വി, സുധീഷ് വി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി
വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച് ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ