നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ അജയ് കുമാർ റായ് ഇന്ന് ജില്ലയിൽ എത്തി. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലാ കളക്റ്റർ ഡോ. രേണു രാജുമായി ചർച്ച ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം മെഹറലി, സീനിയർ സൂപ്രണ്ട് മാരായ സുരേഷ് ബാബു, മനോജ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15