ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉഷസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. യു. പൗലോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസ് എടുത്തു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കുകയും സംഘ അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.ലെയോണ ബിജു, ആഗ്നസ്, ഗിരിജ സുകുമാരൻ,പുഷ്പവല്ലി, മൃദുല ടീച്ചർ എന്നിവർ സംസാരിച്ചു. സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍