ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ ക്യാമ്പ് സമാപിച്ചു

ബത്തേരി : താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ നിർവഹിച്ചു. ജില്ലാ ചീഫ് കോർഡിനേറ്റർ ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, കെപിസിസി മെമ്പർ പി.പി ആലി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ക്യാമ്പിൽ വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകളും കുട്ടികളുടെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. സമാപന സമ്മേളനം കെപിസിസി മെമ്പർ കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ,ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ ഷാഫി പുൽപ്പാറ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അമൽ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് നിത കെ , എന്നിവർ വിവിധ സെഷനുകളിലായികുട്ടികളുമായി സംവദിച്ചു. തുടർന്ന് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ സിയാ പോൾ( പ്രസിഡണ്ട്) ആദ്യസൂര്യൻ (ജനറൽ സെക്രട്ടറി) ബേസിൽ വർഗീസ് (ട്രഷറർ ) അഭിന മോഹൻ, വൈഗ സുമേഷ് (വൈസ് പ്രസിഡന്‍റുമാർ) എല്‍റ്റ മരിയ സജി, അശ്വന്ത് വി. ശശികുമാർ (ജോയിൻ സെക്രട്ടറിമാർ ) അർഷിദ, എൽന സാറ സജി, മുഹമ്മദ് മിൻഹാജ്, അലൻ ജോസഫ് , (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ ജില്ലാ ഭാരവാഹികളായും സംസ്ഥാന പ്രതിനിധികളായി ജനിയാ മരിയ, രേഷ്മ, മുഹമ്മദ് ഷഹീൻ, എയ്ഞ്ചൽ ബെന്നി , റിസ്വാൻ ഹാഷിം എന്നിവരേയും തിരഞ്ഞെടുത്തു. ജില്ലാ കോഡിനേറ്റർമാരായ ഷഫീഖ് സി, അനൂപ് കുമാർ, കെ.എസ് സതീശ് നെൻമേനി, ജിജി വർഗീസ് ബ്ലോക്ക് ചീഫ് കോഡിനേറ്റർമാരായ സുകന്യ അഷിന്‍, ശശികുമാർ, ജോയ്സി ഷാജു, പ്രസന്ന ശശീന്ദ്രൻ,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.