49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം പന്നികളെ തീറ്റിച്ചു; കാനഡയിലെ കുപ്രസിദ്ധ സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു

കാനഡയിലെ കുപ്രസിദ്ധ സീരിയല്‍ കില്ലർ റോബർട്ട് പിക്ടണ്‍(74) ജയിലിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പിക്ടണെ മറ്റൊരു തടവുകാരൻ ആക്രമിച്ചത്. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മേയ് 19-നാണ് റോബർട്ട് പിക്ടണ്‍ ജയിലില്‍ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സഹതടവുകാരനായ 51-കാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് വക്താവ് അറിയിച്ചു.

ലോകമാകെ കുപ്രസിദ്ധി നേടിയ കൊടുംക്രിമിനലായിരുന്നു റോബർട്ട് പിക്ടണ്‍. 90-കളുടെ അവസാനം മുതല്‍ നിരവധി സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പന്നി ഫാം നടത്തിയിരുന്ന പിക്ടണ്‍ കാനഡയിലെ വാൻക്യുവറിലുള്ള ലെംഗികത്തൊഴിലാളികളെയും മയക്കുമരുന്ന് ഉപയോഗിച്ച്‌ തെരുവുകളില്‍ കഴിയുന്ന സ്ത്രീകളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് ഇവരെ കൊലപ്പെടുത്തിയശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് തീറ്റയായി നല്‍കുന്നതായിരുന്നു ഇയാളുടെ രീതി.

വാൻക്യുവറിലെ വിവിധയിടങ്ങളില്‍നിന്ന് കാണാതായ ഡസൻകണക്കിന് സ്ത്രീകള്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് പിക്ടണിന്റെ കൊടുംക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പന്നിഫാമില്‍നിന്ന് 33-ഓളം സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോർട്ട്.

2007-ല്‍ പ്രതിയെ 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു. 26 സ്ത്രീകളെ കൊലപ്പെടുത്തിയതിനാണ് പ്രതിക്കെതിരേ കുറ്റംചുമത്തിയിരുന്നത്. ഇതിനിടെ താൻ 49 സ്ത്രീകളെ കൊലപ്പെടുത്തിയതായി പിക്ടണ്‍ പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം ഇവരുടെ മൃതദേഹം പന്നികള്‍ക്ക് നല്‍കിയതായും പ്രതി പറഞ്ഞിരുന്നു.

ജേഴ്സി കൈമാറി.

പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം ആരംഭിച്ച സിനാൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ഫുട്ബോൾ മത്സരത്തിനുള്ള ജഴ്സി കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്രിയേറ്റീവ് വീഡിയോടെക് എംഡി യുമായ ശ നൗഷാദ്CP

എം.സി.എഫ് പബ്ലിക് സ്കൂളിൽ ‘ടെക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ

മുന്നറിയിപ്പുകൾ അവഗണിച്ച ഭരണ പരാജയം: മാനന്തവാടി മെഡിക്കൽ കോളേജ് വിഷയത്തിൽ കെ.സി.വൈ.എം പ്രതിഷേധം

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച തുണി യുവതിയുടെ ശരീരത്തിൽ കുടുങ്ങിയതായി പുറത്തുവന്ന സംഭവം, ആശുപത്രിയിലെ ദീർഘ കാല ദുരവസ്ഥയുടെ ഗുരുതരമായ ഉദാഹരണമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആരോപിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണ്ണക്കപ്പ് പ്രയാണ ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി

സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പ് പ്രയാണ ജാഥക്ക് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ ജനുവരി ഏഴിന് വൈകിട്ടോടെയാണ് മുട്ടിലിൽ എത്തിയത്. ജനപ്രതിനിധകൾ, ഉദ്യോഗസ്ഥർ,

താത്പര്യപത്രം ക്ഷണിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,

നവോദയയില്‍ അധ്യാപക ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ട്രെയിന്‍ഡ് ഗ്രാജ്യുവേറ്റ് ടീച്ചര്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബി.എ ഹിസ്റ്ററി/ജ്യോഗ്രഫി അല്ലെങ്കില്‍ ബി.എ ഹിസ്റ്ററി ഇന്‍-ജ്യോഗ്രഫി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് അല്ലെങ്കില്‍ ബി.എ ജ്യോഗ്രഫി, ഹിസ്റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.