കല്ലോടി സെന്റ് ജോസഫ് സ് യു പി സ്കൂളിൽ പ്രവേശനോത്സവം 2024 വിവിധ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.നവാഗതരെ വെൽക്കം ബാന്റും ബലൂണുകളും നൽകി സ്വീകരിക്കുകയും അതി മനോഹരമായ സെൽഫി കോർണർ ഒരുക്കുകയും ചെയ്തത് ഏറെ ആകർഷകമായി.
സ്കൂൾ മാനേജർ റവ. ഫാ. സജി കോട്ടായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എടവക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ജംഷീറ ശിഹാബ് മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് അധ്യാപകനായ ശ്രീ.ജീഷിൻ എം ജെ . രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി .
യോഗത്തിന് ഹെഡ്മാസ്റ്റർ ജോസ് പി എം, പിടിഎ പ്രസിഡണ്ട് സിബി ആശാരിയോട്ട്,എംടിഎ പ്രസിഡണ്ട് ഷൈന്റി ടി.എം, പ്രീ പ്രൈമറി പിടിഎ പ്രസിഡണ്ട് ജോർജ് വർഗീസ്, പ്രീപ്രൈമറി എംടിഎ പ്രസിഡണ്ട് സ്റ്റീന അനു, സ്കൂൾ ലീഡർ റെന ഖദീജ,പ്രോഗ്രാം കൺവീനർ ജിൻസി മാത്യു എന്നിവർ സംസാരിച്ചു.പായസവിതരണത്തോടെ പരിപാടി സമാപിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്